രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ്; സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം; രാഹുലിനെ വീണ്ടും പിന്തുണച്ച്‌ നടി സീമ ജി നായർ

Spread the love

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും പിന്തുണച്ച്‌ നടി സീമ ജി നായർ. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ജി നായർ പറയുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് സീമ അഭിപ്രായം രേഖപ്പെടുത്തിയത്.സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.

video
play-sharp-fill

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-

വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു… ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ്. ഇപ്പോള്‍ നിലവില്‍ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group