കൊട്ടാരക്കര നീലേശ്വരത്ത് ഗുരുമന്ദിരത്തിനു സമീപം ബൈക്കുകൾ കുട്ടിയിടിച്ച് അപകടം ; മൂന്നുപേർ മരിച്ചു

Spread the love

കൊട്ടാരക്കര : നീലേശ്വരം ഗുരുമന്ദിരത്തിനു സമീപം ബൈക്കുകൾ കുട്ടിയിടിച്ച് അപകടം, മൂന്നുപേർ മരിച്ചു.

കൊട്ടാരക്കര നടന്ന വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പാലക്കാട് സ്വദേശി സഞ്ജയ് , കൊട്ടാരക്കര നീലേശ്വരം സ്വദേശി വിജിൽ,അജിത് എന്നിവരാണു മരിച്ചത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. അക്ഷയ് എന്ന യുവാവിനു പരുക്കുണ്ട്. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.