
ബംഗളൂരു: പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായതോടെ മനാഫിന്റെ കാറ്റുപോയി. ഇതുവരെ മറച്ചുവെച്ചിരുന്ന സത്യങ്ങള്‍ എല്ലാം മണിമണിയായി മനാഫ് പറഞ്ഞു.
ധര്‍മ്മസ്ഥലയിലേത് എന്ന് പറഞ്ഞ് ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ തലയോട്ടി എടുത്ത് കൊടുത്തത് രണ്ട് പേരാണെന്ന് മനാഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. മനാഫിനെ വിശ്വസിച്ചവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഈ വെളിപ്പെടുത്തല്‍. കേസിന് ബലം കൂട്ടാന്‍ ആ തലയോട്ടികള്‍ എടുത്തു തന്നവരുടെ പേരുകളും മനാഫ് അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ഈ തലയോട്ടിയുടെ ചിത്രം വെച്ച് ഏകദേശം 9000ല്‍ പരം യൂട്യൂബ് ചാനലുകളാണ് ധര്‍മ്മസ്ഥലയെക്കുറിച്ച് വ്യാജമായ കഥകള്‍ സൃഷ്ടിച്ച് എല്ലാവരെയും ഭീതിയില്‍ ആഴ്‌ത്തിയത്. വ്യാജമായ തെളിവ് സൃഷ്ടിച്ച് കേസിന് ബലം കൂട്ടാനാണ് ഈ രണ്ടുപേര്‍ ശുചീകരണത്തൊഴിലാളിയുടെ പക്കല്‍ ഈ തലയോട്ടി എടുത്ത് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ തലയോട്ടി ധര്‍മ്മസ്ഥലയില്‍ താന്‍ കുഴിച്ചിട്ട ഒരു മൃതദേഹത്തിന്‍റേതാണെന്നാണ് ശുചീകരണത്തൊഴിലാളി അന്ന് പൊലീസ് സ്റ്റേഷനില്‍ പറഞ്ഞത്. കേസിന് വിശ്വാസ്യത കൂട്ടാന്‍ വേണ്ടിയാണ് ഇവര്‍ എവിടെ നിന്നോ തലയോട്ടി എടുത്തുനല്‍കിയതെന്ന് മനാഫ് മൊഴി നല്‍കി.
ഇത്രയും കോലാഹലങ്ങള്‍ ധര്‍മ്മസ്ഥലയെചുറ്റിപ്പറ്റി ഉയര്‍ന്നപ്പോഴും മൃതദേഹങ്ങളും തലയോട്ടികളും തേടി 13 സ്പോട്ടുകള്‍ കിളച്ചുമറിയ്‌ക്കുമ്ബോഴൊന്നും ഈ സത്യം തുറന്നുപറയാതെ ധര്‍മ്മസ്ഥലിയെ ക്ഷേത്ര അധികാരികള്‍ക്കെതിരെ കുരച്ചുകൊണ്ടിരുന്ന മനാഫ് ഇപ്പോള്‍ മാത്രം സത്യം വെളിപ്പെടുത്തിയത് വേറെ വഴിയില്ലാതെ വന്നപ്പോഴാണ്.
കാരണം മനാഫിന് ഊരിപ്പോകാന്‍ കഴിയാത്തവിധം അത്രമാത്രം തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചുകഴിഞ്ഞിരുന്നു.
പണ്ട് ഷിരൂരില്‍ ലോറി മുങ്ങി അര്‍ജുന്‍ എന്ന ഡ്രൈവര്‍ കൊല്ലപ്പെട്ടപ്പോഴും മനാഫ് ഇതുപോലെ രംഗത്ത് വന്നിരുന്നു. പക്ഷെ പിന്നീട് അര്‍ജുന്റെ കുടുംബം തന്നെ മനാഫിനെ തള്ളിപ്പറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് കേസുകളിലും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ് മനാഫിന് .



