
സ്വന്തം ലേഖിക
കൊച്ചി: സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാൻ വിദ്യാഭ്യാസ നിയമപ്രകാരം സ്‌കൂൾ അധികൃതർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് തൃശ്ശൂർ എങ്കക്കാട് സ്വദേശി സി.കെ ഷീനയും മക്കളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.ഇതിൽ കാലതാമസം വരുത്തിയാൽ ടിസി നൽകാൻ ചുമതലപ്പെട്ട അധ്യാപകർ അടക്കം അച്ചടക്ക് നടപടി നേരിടേണ്ടി വരുമെന്നു വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂൾ മാറാൻ വേണ്ടി ടിസി ചോദിച്ചിട്ട് നൽകാത്തതിനാലാണ് കോടതിയിൽ ഹർജി നൽകിയത്.