
തിരുവല്ല മധ്യതിരുവിതാംകൂറിന്റെ അഭിമാനമായ, വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകൻ കെജി ജോർജിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്, എംജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ “സ്വപ്നാടനം” എന്ന പേരിൽ കെജി ജോർജ് ഫിലിം ഫെസ്റ്റിവലും പഠനവും സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആംഫി തീയേറ്ററിൽ നടത്തപ്പെടുന്നു.
40 വർഷത്തിന് ശേഷം തിരുവല്ലയിൽ വീണ്ടും ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നു എന്നത് പ്രത്യേകതയാണ്. ആറ് മികച്ച സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രമുഖ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ചലച്ചിത്ര നിരൂപകരും പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെക്കും.