ചങ്ങനാശേരി കെഎസ്‌ആർടിസി ബസ്സ്റ്റാന്‍ഡ്‌ നവീകരണം അതിവേഗം പുരോഗമിക്കുന്നു

Spread the love

ചങ്ങനാശ്ശേരി: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാന്‍ഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ജോബ്‌ മൈക്കിള്‍ എം.എല്‍.എയുടെ ആസ്‌തിവികസന ഫണ്ടില്‍ നിന്നുള്ള 7.05 കോടി രൂപ വിനിയോഗിച്ചാണു നിര്‍മാണം.

video
play-sharp-fill

പലവര്‍ഷത്തെ എംഎൽഎ ഫണ്ടുകള്‍ സംയോജിപ്പിച്ച്‌ പ്രത്യേക അനുമതി വാങ്ങിയെടുത്താണു നിര്‍മാണം സാധ്യമാക്കിയതിതെന്നു എംഎൽഎ അറിയിച്ചു. നിർമ്മാണം കൈകാര്യം ചെയ്യുന്നത്   പൊതുമരാമത്ത് വകുപ്പാണ്. 905 ചതുരശ്ര മീറ്ററിൽ ഓവല്‍ ആകൃതിയിലുള്ള രണ്ടു നില കെട്ടിടമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാം നിലയുടെ കോണ്‍ക്രീറ്റിങ്‌ ജോലികള്‍ നിലവില്‍ പുരോഗമിക്കുന്നു.

എന്‍ക്വയറി ആന്‍ഡ്‌ ടിക്കറ്റ്‌ കൗണ്ടര്‍, പോലീസ്‌ എയ്‌ഡ് പോസ്‌റ്റ്, കോഫി ബാര്‍, ഹെല്‍ത്ത്‌ റൂം, സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മുറി, കാത്തിരിപ്പ്‌ മുറി, സെക്യൂരിറ്റി മുറി, ഇലക്ര്‌ടിക്കല്‍ മുറി, മുലയൂട്ടല്‍ മുറി എന്നിവ താഴത്തെ നിലയില്‍ സജ്‌ജീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം നിലയില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശീതീകരിച്ച ഡോര്‍മിറ്ററി സൗകര്യമുണ്ടാകും. റിസപ്‌ഷന്‍, ക്ലോക്ക്‌ റൂം, കെയര്‍ടേക്കര്‍ മുറി, ബേക്കറി, ജ്യൂസ്‌ പാര്‍ലര്‍ എന്നിവയും ഈ നിലയില്‍ പ്രവര്‍ത്തിക്കും. കാലപ്പഴക്കത്തെത്തുടര്‍ന്ന്‌ അപകട ഭീഷണിയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണു നിലവിലെ കെട്ടിടം നിര്‍മിക്കുന്നത്‌. നിലവില്‍ യാത്രക്കാര്‍ക്കായി താല്‍ക്കാലിക ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം ഒരുക്കിയിട്ടുണ്ട്‌.