
ശിവുവിനും ഭാര്യ മഞ്ജുളയ്ക്കും ദാമ്പത്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മ്പതികൾ കുറച്ചുനാളായി ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ കുട്ടികളെ ഉപേക്ഷിക്കേണ്ടിവരുമെന്നതിനാൽ ആദ്യം തയ്യാറായില്ല. ഒടുവിൽ മക്കളെ കൊലപ്പെുത്തിയ ശേഷം ജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. സംഭവദിവസം, ഉച്ചയ്ക്ക് 2 മണിയോടെ ദമ്പതികൾ കുട്ടികളെ കൊല്ലാൻ തീരുമാനിച്ചു. ഇരുവരും മദ്യം കഴിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. വൈകുന്നേരം 4 മണിയോടെ ആദ്യം 11 വയസ്സുള്ള മകൾ ചന്ദ്രകലയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടി മരിച്ചെന്ന് ഉറപ്പാക്കാൻ തല വെള്ളത്തിൽ മുക്കി. തുടർന്ന് 7 വയസ്സുള്ള മകൻ ഉദയ് സൂര്യയേയും സമാന രീതിയിൽ കൊലപ്പെടുത്തി.
ഒരുമിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു, ഭർത്താവ് ഭക്ഷണം വാങ്ങാൻ പറഞ്ഞുവിട്ടു
മക്കളെ കൊലപ്പെടുത്തിയ ശേഷം താനും തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് മഞ്ജുള പാെലീസിന് നൽകിയ മൊഴി. എന്നാൽ ശാരീരിക അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ട ശിവു അടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം വാങ്ങാൻ ഭാര്യയോട് ആവശ്യപ്പെട്ടു. മഞ്ജുള ഭക്ഷണം വാങ്ങി തിരിച്ചെത്തിയപ്പോൾ ശിവുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്കളെ കൊലപ്പെടുത്തിയ കേസിൽ മഞ്ജുളയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.