
നാഷണല്‍ ലോക് അദാലത്ത് കോട്ടയത്ത് ജൂലൈ 13ന്
കോട്ടയം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 13ന് ദേശീയ ലോക് അദാലത്ത് നടത്തും. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍, കുടുംബകോടതിയിലെ കേസുകള്‍, വാഹനാപകട നഷ്ടപരിഹാരം, പണമിടപാട്, എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി, രജിസ്ട്രേഷന്‍, ലേബര്‍ തുടങ്ങിയ വകുപ്പുകള്‍ കക്ഷിയായ കേസുകള്‍ തുടങ്ങിയവ പരിഗണിക്കും.കോടതിയുടെ പരിഗണനയില്‍ എത്താത്ത പരാതികളും അദാലത്തില്‍ ഉള്‍പ്പെടുത്തും.പരാതികള്‍ താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ ആറിനകം നല്‍കാം. വിശദ വിവരങ്ങള്‍ക്ക് അതത് താലുക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുമായി ബന്ധപ്പെടണം. അദാലത്തിന്‍റെ തീരുമാനം അന്തിമ മാണെന്നും അതിന്‍മേല്‍ അപ്പീല്‍ സാധ്യമല്ലെന്നും ജില്ലാ നിയമ സേവന അതോറിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ഫോണ്‍: കോട്ടയം – 04812578827, 9400997277, ചങ്ങനാശേരി -04812421272, 9447787850, മീനച്ചില്‍ -പാലാ -04822216050, 9495537390, കാഞ്ഞിരപ്പള്ളി -04828225747, 9947132692, വൈക്കം -04829223900, 9495483840.
|
Third Eye News Live
0