കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് നിർത്താതെ പോയ പാറശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽകുമാർ ഒളിവിൽ: കേസ് ക്രൈം ബ്രാഞ്ചിന് വിടും.

Spread the love

തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് നിർത്താതെ പോയ പാറശാല പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽകുമാർ ഒളിവിൽ.

ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തിയ അനിൽകുമാർ പോലീസിന് മുമ്പാകെ എത്തിയില്ല. വാഹനാപകടം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടും.

അനിൽകുമാറിൻ്റെ ഫോൺ സ്വിച്ച് ഓഫാണ്. അനിൽകുമാറിൻ്റെ സസ്പെൻഷൻ ഉത്തരവ് ഇന്നിറങ്ങും. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കുന്നത്. അനിൽകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറൽ എസ്‌പി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കാർ ഓടിച്ചത് അനിൽകുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ റൂറൽ എസ്പ‌ി നടപടിക്ക് ശുപാർശ ചെയ്തത്