പൊലീസ് മര്‍ദ്ദനത്തിന്റെ ഇര; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതനായി; വധു തൃഷ്ണ; ചടങ്ങില്‍ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉള്‍പ്പെടെ നിരവധി പേർ പങ്കെടുത്തു

Spread the love

തൃശ്ശൂർ: നീതിക്കായി പോരാടുന്ന പൊലീസ് മർദ്ദന ഇര യൂത്ത് കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റ് സുജിത്ത് വിവാഹിതനായി.

തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ ഉള്‍പ്പെടെ നിരവധി പേർ പങ്കെടുത്തു.

കഴിഞ്ഞ വർഷം കുന്നംകുളത്ത് വെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തുടർന്ന് പോലീസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group