എനിക്ക് ഫീല്‍ ചെയ്യുന്നത് എന്നേക്കാള്‍ ആക്റ്റീവ് അല്ലാത്തവര്‍ ആ വീടിനകത്ത് ഉണ്ട് എന്നാണ്; പ്രേക്ഷകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ദൈവത്തെയോര്‍ത്ത് ഗെയിം കളിക്കുന്നവരെ മാത്രം അവിടെ നിലനിര്‍ത്തുക, അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഔട്ടായിപ്പോകും : ബിഗ്‌ബോസ്സ് വീട്ടിൽനിന്നും ഔട്ട്‌ ആയതിൽ പ്രതികരിച്ച് പ്രവീൺ

Spread the love

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7നിൽ നിന്നും രണ്ട് മത്സരാര്‍ഥികൾ കൂടി പുറത്തായിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ പ്രവീണ്‍ പി, മസ്താനി ഇവിവരാണ്  പുറത്തായത്. പുറത്തായത് അക്ഷരാര്‍ഥത്തില്‍ ഷോക്കിംഗ് ആയിരുന്നു കാരണം വൈൽഡ് കാർഡ് ആയി ഇവർ എത്തിയിട്ട് അധികമായില്ല.

ഇപ്പോളിതാ ബിഗ്ഗ്‌ബോസ്സ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രവീൺ മോഹൻലാലിനോട് പറഞ്ഞ വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധ നേടുന്നത്. എനിക്ക് ഇത് വിശ്വസിക്കാൻ ആവുന്നില്ല നല്ല ഷോക്കിങ് ആയിരുന്നു എന്നും  ശരിക്കും ഭയങ്കര ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു ബിഗ് ബോസ് എന്നുമാണ് പ്രവീണ്‍ മോഹൻലാലിനോട് പ്രതികരിച്ചത്.

പ്രവീണിന്റെ വാക്കുകള്‍ ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരിക്കും ഭയങ്കര ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. ലാസ്റ്റ് വീക്ക് കിച്ചണ്‍ ക്യാപ്റ്റനായിരുന്നു. ഏറ്റവും കൂടുതല്‍ വഴക്കുണ്ടായത് കിച്ചണിലായിരുന്നു. എല്ലാവര്‍ക്കും കൃത്യസമയത്ത് ഭക്ഷണം കൊടുത്തു. എല്ലാ ആക്റ്റീവിറ്റീസിലും പാര്‍ടിസിപ്പേറ്റ് ചെയ്‍തു. ഇത് ഒരു ഡ്രീം ആയിരുന്നു. പുറത്താകല്‍ വലിയ ഷോക്കിംഗ് ആണ്.

എനിക്ക് ഫീല്‍ ചെയ്യുന്നത് എന്നേക്കാള്‍ ആക്റ്റീവ് അല്ലാത്തവര്‍ ആ വീടിനകത്ത് ഉണ്ട് എന്നാണ്. ഹൗസ്‍മേറ്റ്‍സിനോട് ഇതുവരെ സംസാരിക്കാത്തവരും ആ വീടിനകത്ത് ഉണ്ട്. പക്ഷേ ഞാൻ എല്ലാവരോടും മിംഗിള്‍ ചെയ്‍ത് എല്ലാ ആക്റ്റീവിറ്റികളിലും നൂറു ശതമാനം കൊടുത്തിട്ടുണ്ട്. പക്ഷേ എല്ലാം പ്രേക്ഷകരുടെ വോട്ടിംഗിലാണ്.

എനിക്ക് പ്രേക്ഷകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയോര്‍ത്ത് ഗെയിം കളിക്കുന്നവരെ മാത്രം അവിടെ നിലനിര്‍ത്തുക. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഔട്ടായിപ്പോകും. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആണ്. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാൻ. പക്ഷേ ഇപ്പോള്‍ അത് നിയന്ത്രിക്കാനായി.