
കൊച്ചി: ഡിഗ്രിക്കാര്‍ക്ക് കുടുംബശ്രീയില്‍ ജോലി നേടാന്‍ അവസരം. സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫ്‌ലൈനായി നേരിട്ട് അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബര്‍ 16

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കുടുംബശ്രീയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. തിരുവനന്തപുരം ജില്ലയിലേക്ക് താല്‍ക്കാലിക കരാര്‍ വ്യവസ്ഥയിലാണ് നിയമിക്കുക.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. പ്രായം 01.08.2025 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി വിജയിച്ചിരിക്കണം.
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ തുടക്ക ശമ്ബളമായി അനുവദിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിന് എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്താനുള്ള അധികാരം കുടുംബശ്രീക്ക് ഉണ്ടായിരിക്കും. തുടര്‍ന്ന് ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാണ് നിയമനം നടത്തുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള കുടുംബശ്രീയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ പേജില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റിന്റെ വിവരങ്ങള്‍ ലഭ്യമാണ്. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ആവശ്യമായ രേഖകള്‍, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം തിരുവനന്തപുരം ജില്ല മിഷനില്‍ എത്തിക്കണം.
വിലാസം: ”ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം- 695004”
അപേക്ഷ നല്‍കുന്നതിന് ഫീസ് ആവശ്യമില്ല. സെപ്റ്റംബര്‍ 16ന് മുന്‍പായി അപേക്ഷകള്‍ എത്തിക്കണം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
വെബ്‌സൈറ്റ്: https://www.kudumbashree.org/careers