
കോട്ടയം:പൂജാ അവധിയിൽ കോളടിച്ചത് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്കും
ഹോംസ്‌റ്റേകൾക്കും. പല ഹോട്ടലുകളും റിസോര്‍ട്ടുകളിലുമെല്ലാം ബുക്കിങ് പൊടിപൊടിക്കുകയാണ്.റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ബുക്കിങ് പൂര്‍ത്തിയായി കഴിഞ്ഞു.
കുമരകത്തും വാഗമണ്ണിലുമൊന്നും മുറികിട്ടാത്ത അവസ്‌ഥയുണ്ട്. ഓണത്തിനു ശേഷം വീണ്ടും ഇത്രയും അവധി ദിവസങ്ങള്‍ അടുപ്പിച്ചു വന്നതില്‍ ഹോട്ടല്‍, ഹോംസ്‌റ്റേ രംഗത്തു പ്രവര്‍ത്തിക്കുന്നവരും സന്തോഷത്തിലാണ്.
ഇക്കുറി ഓണത്തിനു മുന്നേ തന്നെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിരുന്നു. ജില്ലയിലെ വിവിധ സ്‌ഥലങ്ങളില്‍ ഉള്ള ആമ്ബല്‍ വസന്തം കാണാന്‍ ദൂരെ സ്‌ഥലങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ എത്തി. ഓണാവധികള്‍ തുടങ്ങിയതോടെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്കും ആരംഭിച്ചു. അയ്‌മനം ഫെസ്‌റ്റ് പോലുള്ള പ്രാദേശിക ആഘോഷങ്ങളിലും വന്‍ ജന പങ്കാളിത്തം ഉണ്ട്. ഇതോടൊപ്പമാണ് പൂജാ അവധി കൂടി വരെ എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്‌റ്റംബര്‍ 27,28 ശനിയും ഞായറുമാണ്. 29ന് വൈകിട്ട് പൂജവെയ്‌ക്കും. സെപ്‌റ്റംബര്‍ 30, ഒക്‌ടോബര്‍ 1 പൂജ അവധി, ഒക്‌ടോബര്‍ രണ്ട് ഗാന്ധിജയന്തിയും പൂജാ അവധിയും ഒന്നിച്ചു വരുന്നു, ഒക്‌ടോബര്‍ നാലും അഞ്ചും ശനിയും ഞായറുമാണ്.
സെപ്‌റ്റംബര്‍ 29, ഒക്‌ടോബര്‍ മൂന്ന് എന്നിവ മാത്രമാണു പ്രവര്‍ത്തി ദിവസം. ഓണത്തിനു ശേഷം ഇത്രയും അവധി അടുപ്പിച്ചു വരുന്നതും അപൂര്‍വം. വീണ്ടും അവധി ദിവസങ്ങള്‍ കിട്ടിയതില്‍ വിദ്യാര്‍ഥികളും സന്തോഷത്തിലാണ്. എന്നാല്‍, സെപ്‌റ്റംബര്‍ 30 ദുര്‍ഗാഷ്‌ടമി ദിവസം പൊതു അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
സര്‍ക്കാര്‍ കലകണ്ടറില്‍ സെപ്‌റ്റംബര്‍ 30 പ്രവര്‍ത്തി ദിവസമാണ്. എന്നാല്‍, അന്നു ദുര്‍ഗാഷ്‌ടമി എന്നു പോലും സര്‍ക്കാര്‍ കലണ്ടറില്‍ എഴുതിച്ചേര്‍ത്തിട്ടില്ല. ഇതോടെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒഴികെയുള്ളവ പ്രവര്‍ത്തിക്കേണ്ടി വരും. ഇതേ ചൊല്ലി ഹൈന്ദവ സംഘനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ദുര്‍ഗാഷ്‌ടമി അവധി ദിവസങ്ങളായിരുന്നു. ഇക്കുറി സര്‍ക്കാര്‍ എന്തുകൊണ്ട് അവധി മാറ്റി എന്ന ചോദ്യമാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്