
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ സൗഹൃദം പങ്കിടാനോ മുതിരാതെ അകലം പാലിച്ച് ഇന്ത്യൻ താരങ്ങള്‍.
ടോസിനുശേഷം പതിവുള്ള ഹസ്തദാനം ഒഴിവാക്കിയ ഇരു ക്യാപ്റ്റന്‍മാരും മത്സരം പൂര്‍ത്തിയാക്കിയശേഷവും പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമായി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സിക്സര്‍ പറത്തിയാണ് ലക്ഷ്യത്തിലെത്തിച്ചത്.
വിജയറണ്ണെടുത്തശേഷം ശിവം ദുബെക്ക് കൈ കൊടുത്തശേഷം പാക് താരങ്ങള്‍ക്ക് മുഖം കൊടുക്കാതെ സൂര്യയും ശിവം ദുബെയും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പാക് താരങ്ങളാരും ഇന്ത്യൻ താരങ്ങള്‍ക്ക് അരികിലെത്തി വിജയത്തില്‍ അഭിനന്ദിക്കാനോ കൈ കൊടുക്കാനൊ മുതിര്‍ന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിനുശേഷം ഇരു ടീമിലെയും കളിക്കാര്‍ പരസ്പരം പതിവായി ചെയ്യാറുള്ള ഹസ്തദാനവും ഉണ്ടായില്ല. ഇന്ത്യ ജയം പൂര്‍ത്തായിക്കിയശേഷം ഇന്ത്യൻ താരങ്ങളാരും ഡ്രസ്സിംഗ് റൂമില്‍ നിന്നിറങ്ങിവന്ന് പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ തയാറായതുമില്ല.
ഇന്ത്യൻ താരങ്ങള്‍ ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്ന് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനുനേരെ നോക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ പുറത്തേക്കുള്ള ജനാലകള്‍ അടക്കുന്ന കാഴ്ച കണ്ട് അവര്‍ തിരിച്ചു നടന്നു.