
കൊച്ചി: ഗാനരചയിതാവ് വിനായക് ശശികുമാറിന് നന്ദി അറിയിച്ച് ടീം ‘ലോക’.
ചിത്രത്തിന് പേര് നിർദേശിച്ചതിനുള്ള നന്ദിയാണ് ദുല്‍ഖർ സല്‍മാന്റെ വേയ്ഫെറർ ഫിലിംസിന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അഞ്ച് ചിത്രങ്ങളടങ്ങിയ ഫ്രാഞ്ചൈസിന് പേര് നിർദേശിച്ചത് വിനായക് ശശികുമാർ ആണെന്ന് സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ വെളിപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ലോക എന്ന പേര് നിർദേശിച്ചതിന് നന്ദി വിനായക് ശശികുമാർ. പുതിയ ലോകത്തേയ്ക്കുള്ള ക്ഷണം, ഫ്രാഞ്ചൈസിയുടെ സത്ത പൂർണ്ണമായി ഉള്‍ക്കൊള്ളുന്ന പേര്’, എന്നായിരുന്നു വേയ്ഫെററിന്റെ പോസ്റ്റ്.
ചിത്രത്തിന്റെ പേരിനുള്ള മുഴുവൻ ക്രെഡിറ്റും ഗാനരചയിതാവ് വിനായക് ശശികുമാറിനാണെന്ന് ഒരു അഭിമുഖത്തില്‍ ശാന്തി ബാലചന്ദ്രൻ പറഞ്ഞിരുന്നു. ‘ചിത്രത്തിലെ ‘ശോക മൂകം’ എന്ന പാട്ടിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് വിനായക് പേര് നിർദേശിച്ചത്. ഞങ്ങളുടെ മുന്നില്‍ ഒരുപാട് പേരുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒന്നിലും ആർക്കും പൂർണ്ണ തൃപ്തിയുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു പുതിയ ലോകത്തെ അവതരിപ്പിക്കുന്നതുകൊണ്ട് ‘ലോക’ എന്നത് ഏറ്റവും അനുയോജ്യമായി തോന്നി’, എന്നായിരുന്നു ശാന്തിയുടെ വാക്കുകള്‍.