
പനിയും ജലദോഷവും ഒക്കെവന്നാൽ മാറാൻ പാട് ആണല്ലേ എന്നാൽ ഇഞ്ചിക്കൊണ്ട് ഇങ്ങനെ ഇണ്ടാക്കി നോക്കൂ, ഇത് വായിലിട്ട് അലിയിച്ചു കഴിക്കാം അല്ലെങ്കിൽ കാപ്പി ഉണ്ടാക്കാം. ട്രൈ ചെയ്തു നോക്കൂ.
ഇഞ്ചി അരച്ചത്- 50 ഗ്രാം
ശർക്കര- 200 ഗ്രാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുത്ത ഉപ്പ്- 1/4 ടൂസ്പൂണ്‍
കുരുമുളക്- 1/4 ടീസ്പൂണ്‍
മഞ്ഞള്‍- 1/4 ടീസ്പൂണ്‍
നെയ്യ്- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഇഞ്ചി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം. അതിലേയ്ക്ക് ശർക്കര പൊടിച്ചതു ചേർക്കാം. ഇത് ഒരു പാനിലേയ്ക്കു മാറ്റി അടുപ്പില്‍ വച്ച് കുറഞ്ഞ തീയില്‍ ഇളക്കി കൊടുക്കാം. ശർക്കര അലിഞ്ഞു വരുമ്ബോള്‍ കുരുമുളക് പൊടിച്ചത്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, കറുത്ത് ഉപ്പ് എന്നിവ ചേർത്തിളക്കാം. കുറുകി വരുമ്ബോള്‍ ഒട്ടിപിടിക്കാതിരിക്കാൻ നെയ്യ് ചേർക്കാം. വെള്ളം വറ്റി കുറുകി വരുമ്ബോള്‍ അടുപ്പണയ്ക്കാം.
ഒരു ബട്ടർ പേപ്പർ പരന്ന പാത്രത്തില്‍ വച്ച് ഇതില്‍ നിന്നും അല്‍പം വീതം ചെറിയ വട്ടത്തില്‍ അതിലേയ്ക്കു മാറ്റാം. തണുത്ത് കഴിഞ്ഞ് വൃത്തിയുള്ള ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.