മഞ്ചേരിയിൽ ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം ; അരീക്കോട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

മഞ്ചേരി : ആമയൂർ പുളിങ്ങോട്ടുപുറത്തെ ക്രഷറിൽ എം സാൻഡ് വേസ്റ്റ് തട്ടുന്നതിനിടെ ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. അരീക്കോട് സ്വദേശിയാണ് ഇയാൾ.

video
play-sharp-fill

ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. ടിപ്പർ മറിഞ്ഞ് ഒന്നരമണിക്കൂർ കഴിഞ്ഞാണ് ഡ്രൈവറെ കുളത്തിൽ നിന്നും പുറത്തേക്ക് എത്തിക്കാൻ സാധിച്ചത് .

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല, 15 അടിയോളം താഴ്ചയുള്ള കുളത്തിൽ നിന്നും വലിയ ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ ലോറി കരകയറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ‌് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വേണ്ടത്ര മുങ്ങൽ വിദഗ്‌ധരോ മറ്റു സജീവരണങ്ങൾ ഉണ്ടായില്ലെന്നതിന്നാൽ നാട്ടുകാരും ഫയർഫോഴ്സ‌് ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കങ്ങൾക്കിടയായി.