
കല്പറ്റ : പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി.
ചികിത്സയ്ക്കുള്ളിലെ പ്രശ്നങ്ങൾ തുടർന്ന് വയനാട്ടിൽ 10 മരണത്തിനിടെ 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്.
എന്നാൽ തുടർ മരണങ്ങളും നേതാക്കൾ തമ്മിൽ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല.അതേ സമയം വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ, ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ ജോസ് മകൻ നല്ലേടം വില അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്.
2015 നവംബറിൽ ആണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി.ജോൺ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിൻ്റെ മനോവിഷമത്തിലാണ് ജോണിൻ്റെ ആത്മഹത്യ.
2023 മേയ് 29ന് ആണ് പുൽപള്ളി മേഖലയിലെ നേതാക്കളുടെ വിശ്വസ്തനായ രാജേന്ദ്രൻ നായർ ജീവനൊടുക്കുന്നത്. ,
നേതൃത്വം നൽകിയ പുൽപള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പത്തട്ടിപ്പിന് ഇരയായ രാജേന്ദ്രൻ്റെ ആത്മഹത്യ.
2024 ഡിസംബർ 24ന് ആണ് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്യുന്നത്.
ബത്തേരിയിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനക്കൊള്ളയുടെ ഇരയാണ് ഇവർ ജീവനൊടുക്കുന്നത്.
ബാങ്കിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽനിന്ന് കോടികൾ ഡിസസി നേതാക്കൾ തട്ടിയെടുത്തിരുന്നു.
ഒടുവിൽ ഈ ബാധ്യത എൻ.എം. വിജയൻ്റെ തലയിലായി.
തുടർന്നാണ് ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്.
ഗ്രൂപ്പ് തർക്കത്തിൻ്റെ പേരിൽ നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മനോവിഷമത്തിലാണ് കഴിഞ്ഞ ദിവസം മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡൻ്റും വാർഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നത്.
എതിർവിഭാഗത്തിലുള്ളവർ വാർഡ് പ്രസിഡൻ്റ് കാനാട്ടുമല തങ്കച്ചൻ്റെ വീട്ടിൽ സ്ഫോടക വസ്തുക്കളും കർണാടക മദ്യവും കൊണ്ടുവന്ന് കള്ളക്കേസിൽ കുടുക്കി.
ഇതിന് പിന്നിൽ ജോസും ഉണ്ടെന്ന് ആരോപണമുയർന്നതാണ് മനോ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.അതിനിടയിൽ 2024ൽ ആത്മഹത്യ ചെയ്ത മുൻ ട്രഷറർ എൻഎം വിജയൻ്റെ മരുമകൾ ശ്രമിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ആത്മഹത്യാ ശ്രമം. ഞരമ്പ് മുറിച്ച ഇവർ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോൺഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ പറഞ്ഞു. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും.നിരാഹാര സമരം നടത്താനും ആലോചിക്കുന്നതായി പത്മജ പറഞ്ഞു.