അതിരമ്പുഴയിൽ റേഷൻ വ്യാപാരിക്ക് ക്രൂരമർദനം: മർദനമേറ്റ തോമസ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ: മർദിച്ചത് മണ്ണെണ്ണ വാങ്ങാൻ വന്നയാൾ

Spread the love

കോട്ടയം : അതിരമ്പുഴയിൽ റേഷൻ കടക്കാരനെ കാർഡുടമ ക്രൂരമായി മർദിച്ചു. മുണ്ടുവേലിപ്പടി റേഷൻ ലൈസൻസി കെ സി തോമസിനാണ് മർദനമേറ്റത്.

വ്യാപാര സ്ഥാപനത്തിൽ കയറി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വെള്ള കാർഡ് ഉടമയായ വ്യക്തി അര ലിറ്റർ മണ്ണെണ്ണ വാങ്ങി
കൊണ്ടുപോയി. എന്നാൽ വൈകുന്നേരം അഞ്ച് മണിയോടെ ഇയാൾ വീണ്ടും റേഷൻകടയിൽ എത്തി. മണ്ണെണ്ണയോടെപ്പം തനിക്ക് വേണ്ടാത്ത അരി എന്തിന് ബില്ല് ചെയ്തു എന്ന് ചോദിച്ച് കടയിൽ കയറി തോമസിനെ മർദ്ദിക്കുകയായിരുന്നു.

റേഷൻ കാർഡ് ഉടമയായ വ്യക്തി തെറ്റായി വ്യാഖ്യാനിച്ചാണ് അക്രമം നടത്തിയതെന്ന് കടക്കാരൻ പറയുന്നു.
തലയ്ക്ക് ദേഹത്തും പരിക്കു പറ്റിയ തോമസ്
മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.
അകാരണമായി റേഷൻ വ്യാപാരിയെ മർദ്ദിച്ച വ്യക്തിക്കെതിരെ പോലിസ് കർശന നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് പ്രസിഡൻ്റ് ജിമ്മി തോമസ് ,ജനറൽ സെകട്ടറി അരവിന്ദ് പി ആർ എന്നിവർ ആവശ്യപ്പെട്ടു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group