
കോട്ടയം: എസ് എച്ച് മൗണ്ടിലെ പച്ചക്കറി കടയിൽ നിന്ന് ചീഞ്ഞളിഞ്ഞ പച്ചക്കറി മാലിന്യം നീക്കം ചെയ്യാൻ വിസമ്മതിച്ച ഹരിത കർമ്മസേനയിലെ വനിതകളെ കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള പച്ചത്തെറി വിളിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ച കടയുടമയെ സംരക്ഷിക്കുന്നത് കോട്ടയം നഗരസഭയിലെ രണ്ട് കൗൺസിലർമാർ
കുമാരനെല്ലൂർ സോണിൽ ഉൾപ്പെട്ട ഒരു വനിതാ കൗൺസിലറും ഒരു പുരുഷ കൗൺസിലറും ചേർന്നാണ് പരാതി അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നത്.
പരാതി കൊടുത്താൽ നിരാലംബരായ ഹരിത കർമ്മ സേന അംഗങ്ങളുടെ ജോലി കളയുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിൽ പരാതി കൊടുക്കാതെ ഇവർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് ഈ രണ്ട് കൗൺസിലർമാർ ചേർന്നാണ്.
നാഗമ്പടം വട്ടമൂട് പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന ടിബറ്റ് എന്ന പച്ചക്കറി കടയുടമയ്ക്കെതിരേയാണ് ഹരിത കർമ്മസേന അംഗങ്ങൾ കഴിഞ്ഞ നഗരസഭയിൽ പരാതി നൽകിയത്.
എന്നാൽ നാളെ രാവിലെ ഹരിതർമാസേന അംഗങ്ങളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഇവരുടെ തീരുമാനം അനുസരിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.