ആയുഷ് മേഖലയ്ക്ക് ഡിജിറ്റൽ ഭാവി: കുമരകത്ത് ദേശീയ ശിൽപശാല 18 മുതൽ, മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Spread the love

കുമരകം: ആയുഷ് മേഖല ദേശീയ ശിൽപശാല സെപ്തംബർ 18, 19 തീയതികളിൽ കുമരകത്ത്.
ഐടി സൊല്യൂഷനുകൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല (രാവിലെ 9.30ന്) മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പും നാഷനൽ ആയുഷ് മിഷൻ കേരളയും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്.

കെടിഡിസി വാട്ടർസ്കേപ്സിൽ നടക്കുന്ന ശിൽപശാലയിൽ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള മന്ത്രിമാരും പ്രതിനിധികളും പങ്കെടുക്കും. രാജ്യത്തുടനീളമുള്ള ആയുഷ് സേവനങ്ങൾക്ക് ഏകീകൃത ഡിജിറ്റൽ ചട്ടക്കൂട് രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശിൽപശാലയിൽ 28 സംസ്‌ഥാനങ്ങളിൽനിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group