
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയുടെ ഭാഗമായി ആറന്മുള ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്തും പള്ളിയോടങ്ങൾക്കു പ്രത്യേകമായി ചോറും വിഭവങ്ങളും വയ്ക്കും. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സദ്യാലയത്തിൽ സദ്യ നൽകും.
ഇന്നലെ രാത്രി 9ന് വഞ്ചിപ്പാട്ടുപാടി ആദ്യ ചെമ്പ് അരി ആനക്കൊട്ടിലിൽ സമർപ്പിച്ച ശേഷമാണു ബാക്കിവിഭവങ്ങളുടെ പാചകം പൂർത്തിയാക്കിയത്. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപായസവും തയാറാക്കി.
ക്ഷേത്ര മതിൽക്കകത്ത് സി കെ ഹരിശ്ചചന്ദ്രൻ നായരുടെയും സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. അമ്പലപ്പുഴ പാൽപായസം, ചേനപ്പാടി സ്വദേശികളുടെ പാളത്തൈര്, വറുത്ത എരിശ്ശേരി എന്നിവയെല്ലാം അഷ്ടമിരോഹിണി വള്ളസദ്യയിലെ സവിശേഷ വിഭവങ്ങളാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോപാനം കേറ്ററിങ് ഉടമ സി കെ ഹരിശ്ചന്ദ്രനാണ് തുടർച്ചയായ അഞ്ചാം വർഷവും ഭഗവാന്റെ പിറന്നാൾ സദ്യ തയാറാക്കുന്നത്. അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ വി എൻ വാസവൻ, വീണാ ജോർജ്, പി പ്രസാദ്, പ്രമോദ് നാരായൺ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി ഡി സന്തോഷ് കുമാർ, തിരുവമ്പാടി കിഴക്കേ മലയിൽ സന്തോഷ് നായർ, ക്യാപ്റ്റൻ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.