
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
അതെ സമയം നിയമസഭാ സമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയിൽ വിചാരണ ചെയ്യും.