ഫോണിന്റെ ബാക്ക് കവറില്‍ പണം സൂക്ഷിക്കുന്നത് സുരക്ഷിതമോ?അറിയണം ഈ കാര്യങ്ങൾ

Spread the love

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ഫോണിന്റെ ബാക്ക്കവറിൽ പണം സൂക്ഷിക്കാറുണ്ട്.കുറച്ചു പണമോ എടിഎം കാര്‍ഡുകളോ ചെറിയ കുറിപ്പുകളോ ആധാര്‍കാര്‍ഡോ ഒക്കെ വച്ചിരിക്കുന്നതു കാണാം. ഇത് നിങ്ങള്‍ക്ക് തികച്ചും സൗകര്യമുള്ളതായി തോന്നിയേക്കാം.

പ്രത്യേകിച്ചും പേഴ്‌സ് കൊണ്ട് നടക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്. എന്നാല്‍ ശ്രദ്ധിച്ചോളൂ..? ഇങ്ങനെ ചെയ്യുന്നതു മൂലം ഇതിന് ചില പരിമിതികളും അപകടസാധ്യതകളുമുണ്ട്.

ഇത്തരം പ്രവൃത്തികള്‍ ഫോണിനും അത് ഉപയോഗിക്കുന്ന ആളിനും ഒരുപോലെ അപകടകമാണ്. ഫോണുകള്‍ പല കാരണങ്ങളാലും ചൂടാകുന്നത് സാധാരണമാണ്. ഇപ്പോഴത്തെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ അമിതമായ ചൂട് തടയാന്‍ പ്രത്യേക കൂളിങ് സംവിധാനങ്ങളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എല്ലാ ഫോണുകള്‍ക്കും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. കൂളിങ് സംവിധാനം ഉണ്ടോ ഇല്ലയോ എന്നതല്ല കാര്യം. ഫോണിന്റെ കവറിനുള്ളില്‍ മറ്റെന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല എന്നതാണ്.

ഫോണ്‍ ചൂടാകുമ്പോള്‍ ഇതിനടിയില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ ചൂട് കൂടുകയും പ്രശ്‌നം വഷളാവുകയും ചെയ്യും. ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളില്‍ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത തന്നെയുണ്ടാകുന്നു. അതുകൊണ്ട് തന്നെ ഫോണ്‍ കവറിനെ പേഴ്‌സായി ഉപയോഗിക്കുന്ന ശീലം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. മിക്ക ഫോണുകളുടെയും ആന്റിനകള്‍ മുകളിലെ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നത്.

റിയര്‍ പാനലിന്റെ മുകളിലായി പണം, കാര്‍ഡുകള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതിലൂടെ ആന്റിനയുടെ പ്രവര്‍ത്തനത്തിലും തടസ്സം സംഭവിക്കാം. ഇത് ഫോണിന് ആവശ്യമായ സിഗ്‌നലുകള്‍ ശരിയായി സ്വീകരിക്കുന്നതിനെയും ബാധിച്ചേക്കും.

കവറിനകത്ത് ഒന്നും വച്ചിട്ടില്ലെങ്കിലും ചിലപ്പോള്‍ ഫോണ്‍ അതിയായി ചൂടാകുന്നത് കാണാം. അങ്ങനെ വരുമ്പോഴും ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം.