നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കൊരുങ്ങി;ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയാഘോഷം;കോട്ടയം ജില്ലയിൽ 1100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളിൽ ശോഭയാത്ര നടത്തും

Spread the love

കോട്ടയം:ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് നാടൊരുങ്ങി.ദ്വാപരയുഗ സ്മരണകളുയർത്തി ഇന്ന് ശ്രീകൃഷ്ണ ജയന്തി. നാടും നഗരവും ജന്മാഷ്ടമി ആഘോഷങ്ങൾക്കൊരുങ്ങി. ഉണ്ണിക്കണ്ണന്മാരും രാധമാരും ഗോപികമാരുമെല്ലാം ചേർന്ന് വീഥികൾ ഇന്ന് അമ്പാടിയാകും.

വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തിയാഘോഷം. ജില്ലയിൽ 1,100 ആഘോഷങ്ങളിലായി 2000 സ്ഥലങ്ങളിൽ ശോഭായാത്രകൾ നടക്കുമെന്ന് ബാലഗോകുലം ജില്ല കാര്യദർശി മനു കൃഷ്ണ അറിയിച്ചു. ഉറിയടി, നിശ്ചല ദൃശ്യം, ഗോ പിക നൃത്തം എന്നിവ ശോഭാ യാത്രകൾക്ക് മിഴിവേകും.

തിരുനക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ശോഭായാത്രകൾ കോട്ടയം സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന്, മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ സമാപിക്കും. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.എൻ ഉണ്ണിക്കൃഷ്ണൻ, നഗർ ആഘോഷ പ്രമുഖ് അഞ്ജു സതീഷ്, രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി.ആർ സജീവ്, ഗോകുലം ജില്ല കാര്യദർശി ജി.രതീഷ്, മേഖലാ രക്ഷാധികാരി സി.എൻ പുരുഷോത്തമൻ, കെ.എൻ.സജികുമാർ, പ്രതീഷ് മോഹൻ, കെ.സി വിജയകുമാർ, ദീപക്, എം.ബി ജയൻ, വി.എസ് മധുസൂദനൻ, എസ്.ശ്രീജിത്ത്, പി.സി ഗിരീഷ് കുമാർ, കെ.ജി രഞ്ജിത്, ഗീത ബിജു, പി.എൻ സുരേന്ദ്രൻ, കെ.എസ് ശശിധരൻ, എസ്.സുരേഷ് , രാജേഷ് കുമാർ, ശ്രീകല പ്രമോദ് തുടങ്ങിയവർ ഉദ്ഘാടനവും സന്ദേശം നൽകലും നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group