കൊച്ചി നഗരത്തിൽ വീണ്ടും രാസ ലഹരി വേട്ട; രണ്ടിടങ്ങളില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത് ഏഴര ഗ്രാം എംഡിഎംഎ; രണ്ടുപേർ പിടിയിൽ

Spread the love

കൊച്ചി: കൊച്ചിയില്‍ വീണ്ടും രാസലഹരി മരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എളമക്കരയിലും വെണ്ണലയിലുമായി നടന്ന പ്രത്യേക അന്വേഷണത്തിലാണ് കൊച്ചി സിറ്റി പൊലീസ് ഇവരെ പിടികൂടിയത്.

video
play-sharp-fill

ഇവരിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.
തൃക്കാക്കര നോർത്ത് വട്ടേക്കുന്നം മുട്ടാർ തുരുത്തുമ്മേല്‍ വീട്ടില്‍ സഫല്‍ (33), ചക്കരപ്പറമ്ബ് കാണിയവേലി വീട്ടില്‍ തൻവീർ (27) എന്നിവരാണ് അറസ്റ്റിലായത്.

എളമക്കരയ്ക്ക് സമീപം പുന്നക്കല്‍ ഭാഗത്തുനിന്നാണ് സഫലിനെ പോലീസ് പിടികൂടിയത്. 5.14 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് കണ്ടെടുത്തു. വെണ്ണലയില്‍ നിന്നാണ് തൻവീർ പിടിയിലായത്. ഇയാളില്‍ നിന്ന് 2.58 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് നാർകോടിക് സെല്‍ അസിസ്റ്റൻ്റ് കമ്മീഷണർ അബ്‌ദുള്‍ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.