തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദം; പ്രതികരണവുമായി ആരോപണവിധേയനായ എ സി മൊയ്തീൻ

Spread the love

തൃശ്ശൂർ സിപിഎമ്മിലെ ശബ്ദരേഖാ വിവാദത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ എ സി മൊയ്തീൻ. ശബ്ദരേഖ വിവാദത്തില്‍ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്ന് എ സി മൊയ്തീൻ പറഞ്ഞു.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞതിന് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. പൊതു പ്രവർത്തകൻ എന്ന നിലയില്‍ എല്ലാ വിഭാഗം ആളുകളെയും തനിക്ക് പരിചയമുണ്ട്. സിപിഎമ്മില്‍ വ്യക്തികള്‍ പോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കള്‍ ഒരുമിച്ചാണ് പോകാറുള്ളതെന്നും എസി മൊയ്തീൻ പ്രതികരിച്ചു.

തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണെന്നും തെറ്റായ പ്രവണതകള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും എസി മൊയ്തീൻ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group