ദേശീയ ഏകതാ ദിനാചരണത്തിന് മുന്നോടിയായി കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

Spread the love

കോട്ടയം:ദേശീയ ഏകതാ ദിനാചരണത്തിന് മുന്നോടിയായി കോട്ടയം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍  കൂട്ടയോട്ടം സംഘടിപ്പിച്ചു.

ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ പ്രധാന പങ്ക് വഹിച്ച  സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ന് രാഷ്ട്രീയ ഏകത ദിനമായി ആചാരിക്കുന്നു.

രാജ്യമെമ്പാടും ഐക്യവും ശക്തിയും വളർത്താനും ഇന്ത്യയെ കൂടുതൽ കെട്ടുറപ്പുള്ള ഒരു രാഷ്ട്രമായി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 31 വരെ ജില്ലാ പോലീസ് കലാ കായിക മത്സരങ്ങൾ ഉൾപ്പെടെ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്.എ ഐ ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍, എസ്.പി.സി കേഡറ്റുകള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് കോട്ടയം ടൌണ്‍ ചുറ്റി തിരികെ പരേഡ് ഗ്രൗണ്ട് വരെ നടത്തിയ കൂട്ടയോട്ടം  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.