
സോഷ്യല്‍മീഡിയ ഉപയോഗം പൂർണമായും ഉപേക്ഷിക്കുകയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിരവധി സിനിമയിൽ അഭിനയിച്ച് തന്റെ മികവ് തെളിയിച്ച വ്യക്തിയാണ് ഐശ്വര്യ ലക്ഷ്മി. സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകണമെന്ന് താൻ വിചാരിച്ചിരുന്നുവെന്നും എന്നാല്‍ ചെറിയ സന്തോഷങ്ങളെ പോലും ഇല്ലാതാക്കുകയാണ് ചെയ്തതെന്നും ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുകയാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഈ മേഖലയില്‍ നിലനില്‍ക്കാൻ സോഷ്യല്‍മീഡിയ അത്യാവശ്യമാണെന്ന് ഏറെക്കാലമായി ഞാൻ വിശ്വസിച്ചിരുന്നു. കാലത്തിനനുസരിച്ച് സഞ്ചരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതി. എനിക്ക് സഹായകമാകുമെന്ന കരുതിയ കാര്യം എനിക്ക് നേരെ തിരിഞ്ഞു. എന്റെ ജോലിയില്‍ നിന്നും എന്റെ ശ്രദ്ധതിരിച്ചുവിട്ടു. എന്റെ എല്ലാ ചിന്തകളെയും ഇല്ലാതാക്കി. ചെറിയ സന്തോഷങ്ങള്‍ പോലും നഷ്ടമായി. എന്നിലെ കലാകാരിക്കും ആ കൊച്ചുകുട്ടിക്കും വേണ്ടി ഞാൻ ശരിയായ കാര്യം ചെയ്യുന്നു. തനിമയോടെ നിലനിർത്തിക്കൊണ്ട് ഇന്റർനെറ്റില്‍ നിന്ന് പൂർണമായി അപ്രത്യക്ഷമാകാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതത്തില്‍ കൂടുതല്‍ ബന്ധങ്ങളും സിനിമകളും ഉണ്ടാകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.