കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കും; വിദ്യാര്‍ത്ഥികള്‍ രചിക്കുന്ന പുസ്തകങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം വിദ്യാഭ്യാസ വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി മന്ത്രി വി ശിവന്‍കുട്ടി.

video
play-sharp-fill

സാഹിത്യ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാഹിത്യോത്സവത്തില്‍ കുട്ടികളുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഉണ്ടാകും. പുസ്തകത്തിന്റെ പ്രകാശനം ,സാഹിത്യ ചര്‍ച്ചകള്‍, സാഹിത്യകാരന്‍മാരുമായി കൂടിക്കാഴ്ച എന്നിവയും ഉണ്ടാകും. Aksharakootam.in എന്ന പോര്‍ട്ടിലൂടെ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഈ മാസം 18, 19 തിയതികളിലാണ് സാഹിത്യോത്സവം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ എല്ലാ സാഹിത്യകാരന്‍മാരും പങ്കെടുക്കും. കുട്ടികള്‍ രചിക്കുന്ന പുസ്തകങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.