
കൊല്ലം: കല്ലുവാതുക്കലില്‍ കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ചാടി തിരികെ കയറുന്നതിനിടെ കയർ പൊട്ടി യുവാക്കൾക്കു ദാരുണാന്ത്യം.
കിണറ്റിൽ വീണ കല്ലുവാതുക്കൽ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാൽ (24) എന്നിവരാണു മരിച്ചത്. വെള്ളത്തിൽ നിന്നു പുറത്തെടുത്ത വിഷ്ണുവുമായി ഹരിലാൽ കിണറിനു മുകളിലേക്കു വരുന്നതിനിടെ കയര്‍ പൊട്ടി ഇരുവരും താഴേക്കു വീഴുകയായിരുന്നു. ഇന്നു വൈകിട്ടോടെയാണു സംഭവം.
വിഷ്ണു കിണറ്റിൽ വീണപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയതായിരുന്നു സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഹരിലാൽ. വിഷ്ണുവുമായി കിണറിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴാണു കയർ പൊട്ടിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group