
തിരുവനന്തപുരം : കേരള പോലീസിന് പിണറായി ഭരണത്തിൽ ഭ്രാന്ത് പിടിച്ചെന്ന് രമേശ് ചെന്നിത്തല.
കെ എസ് യുവിന്റെ കുട്ടികളെ ഭീകരവാദികളെയും കൊള്ളക്കാരെയും പോലെ മുഖംമൂടിയിട്ട് കോടതിയിൽ ഹാജരാക്കിയത് ഈ ഭ്രാന്തിൻ്റെ ഒടുവിലത്തെ തെളിവാണ്.
ഒരു കാലത്ത് സ്കോട്ട് ലണ്ട് യാർഡിനോട് താരതമ്യപ്പെടുത്തിയ കേരള പോലീസ് ഇന്ന് കേരളത്തിലെ ജനവിരുദ്ധ പ്രസ്ഥാനമായിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൻ്റയെല്ലാം ഉത്ത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി എടുത്തില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസും യു ഡിഎഫും മുന്നോട്ട്
പോകും.
തുടർഭരണമെന്നാൽ സി പി എമ്മിന് കയ്യിട്ടുവാരലിൻ്റെയും അഴിമതിയുടെയും തുടർച്ചയാണ്.
കപ്പലണ്ടി വിൽക്കുന്നതിൽ തെറ്റില്ല. പക്ഷേ അങ്ങനെ നടന്നയാൾ കോടീശ്വരനായത് സി പി എമ്മിലൂടെയാണ് എന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞത് ഗൗരവകരമാണ്. സി പി എമ്മിലെ അഴിമതിയുടെ ഒരറ്റം മാത്രമാണ് ഇതൊക്കെയെന്നും, സി പി എമ്മിൻ്റെ തൃശ്ശൂർ ജില്ലയിലെ മാത്രം അഴിമതികളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
പാർട്ടിയിൽ നിന്ന് ഒഴിവാക്കിയവരെ പാർലമെന്ററി പാർട്ടിയിൽ നിന്നും ഒഴിവാക്കുന്നത് സ്വാഭാവികമായ നടപടിയാണ്. മറ്റു കാര്യങ്ങൾ എന്തുവേണമെന്ന് കെപിസിസി പ്രസിഡണ്ട് എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനിക്കും. ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിൽ തർക്കമില്ല – രാഹുൽ മാങ്കൂട്ടത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അയ്യപ്പ സംഗമം ന്യൂനപക്ഷ സംഗമം തുടങ്ങിയ പല പേരുകളിൽ വർഗീയ അജണ്ടയാണ് മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരെ ഹിന്ദുവായും മുസൽമാനായും ക്രിസ്ത്യാനിയായും കാണുന്ന സർക്കാരാണിത്.
ഈ നീക്കം അപകടകരമാണ്. ഇത് കേരളത്തിന് നല്ലതല്ല. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ കാട്ടുന്ന ഈ പ്രീണന പരമ്പര അങ്ങേയറ്റം അപകടകരമാണെന്ന് ചെന്നിത്തല പറഞ്ഞു.