റഷ്യയെ നിയന്ത്രിക്കുന്നത് ചൈന; 100% തീരുവ ചുമത്തണം; നാറ്റോയുടെ പിന്തുണ തേടി ട്രംപ്

Spread the love

വാഷിങ്ടണ്‍: റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

video
play-sharp-fill

റഷ്യക്കെതിരെ കർശന നടപടിയെടുക്കാൻ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു. റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ നിയന്ത്രണം ഉണ്ടെന്ന് ആരോപിച്ചാണ് ശിക്ഷാർഹമായ താരിഫുകള്‍ ഏർപ്പെടുത്തണമെന്ന് ട്രംപ് വാദിച്ചത്.

യൂറോപ്യൻ പങ്കാളികള്‍ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുകയും നടപടികളില്‍ പങ്കുചേരുകയും ചെയ്താല്‍ മാത്രം, റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, വിജയിക്കാനുള്ള നാറ്റോയുടെ പ്രതിബദ്ധത 100 ശതമാനത്തില്‍ താഴെയാണ്. ചിലർ റഷ്യൻ എണ്ണ വാങ്ങുന്നത് എന്നെ ഞെട്ടിച്ചു. എന്തായാലും, നിങ്ങള്‍ തയ്യാറാകുമ്ബോള്‍ ഞാനും തയ്യാറാണ്. എപ്പോഴാണെന്ന് പറഞ്ഞാല്‍ മതി.’ ട്രംപ് പോസ്റ്റില്‍ എഴുതി.