കമ്മീഷൻ വാങ്ങുന്ന ശീലം ഫിറോസിനും ഫിറോസിന്റെ നേതാക്കൾക്കും;തെളിവുകൾ പുറത്തുവിടട്ടെ; താൻ അതിനെ സ്വാ​ഗതം ചെയ്യുന്നു;കെ.ടി. ജലീൽ

Spread the love

മലപ്പുറം: മലയാളം സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പി.കെ. ഫിറോസ് ഉന്നയിച്ച് ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീൽ. സർവ്വകലാശാലയ്ക്ക് 2023-ൽ തറക്കല്ലിട്ടിട്ട് നിർമ്മാണം നടക്കാത്തത് നിർമ്മാണാനുമതി ഇല്ലാത്തതുകൊണ്ടല്ലെന്നും ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലീ​ഗ് നേതാവ് സി. മമ്മൂട്ടി തിരൂർ എംഎൽഎ ആയിരുന്ന സമയത്ത് 2016 ഫെബ്രുവരി 17-ന് മലപ്പുറത്ത് കളക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിലാണ് 17 ഏക്കർ 21 സെന്റ് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഒരു സെന്റിന് 1,70,000 രൂപയായിരുന്നു നിശ്ചയിച്ചത്. അതിനുശേഷം തിരഞ്ഞെടുപ്പ് നടക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുകയും ചെയ്തു.

എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ഈ വിഷയത്തിൽ പുനരാലോചന ഉണ്ടായി. 17 ഏക്കർ 21 സെന്റ് സ്ഥലം കൂടുതലാണെന്നും നിർമാണം നടത്താൻ സാധിക്കാത്ത സ്ഥലമുണ്ടെന്നും അഭിപ്രയം ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് അധികാരത്തിൽ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയും ലീ​ഗ് നേതാവ് സി. മമ്മൂട്ടി തിരൂർ എംഎൽഎ ആയിരുന്ന സമയത്ത് എടുത്ത തീരുമാനം മാറ്റി. സെന്റ് ഒന്നിന് 1,60,000 ആയി കുറച്ചു. ഉപയോ​ഗയോ​ഗ്യമല്ലാത്ത ആറര ഏക്കർ സ്ഥലം വേണ്ടെന്ന് വെക്കുകയും ഏറ്റെടുക്കുന്ന സ്ഥലം 11 ഏക്കറാക്കുകയും ചെയ്തു. ജലീൽ പറയുന്നു.

ഈ സംഭവങ്ങൾക്കുശേഷം രണ്ടുവർഷം കഴിഞ്ഞിട്ടാണ് താൻ ഉന്നതവിദ്യഭ്യാസ മന്ത്രിയായി ചുമതല ഏറ്റെടുത്തെതന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള അഴിമതിയും കമ്മീഷനും ഉണ്ടായിട്ടില്ല. സെന്റ് ഒന്നിന് 1,70,000 ആക്കിയത് യുഡിഎഫ്-ലീ​ഗ് നേതാക്കൾ ആണ്.

സെന്റ് ഒന്നിന് 10,000 രൂപ കമ്മീഷൻ കിട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. തനിക്ക് പറമ്പുകച്ചവടത്തിന് കമ്മീഷൻ വാങ്ങുന്ന ശീലമില്ല. ഫിറോസിനും ഫിറോസിന്റെ നേതാക്കൾക്കുമാണ് കമ്മീഷൻ വാങ്ങുന്ന ശീലമെന്നും അദ്ദേഹം വിമർശിച്ചു.

പി.കെ. ഫിറോസ് തെളിവുകൾ പുറത്തുവിടട്ടേയെന്നും താൻ അതിനെ സ്വാ​ഗതം ചെയ്യുന്നുവെന്നും ജലീൽ പറഞ്ഞു. താൻ പതിനെട്ടര സെന്റ് സ്ഥലം വാങ്ങിയതല്ലാതെ ഒരു പറമ്പുകച്ചവടവും നടത്തിയിട്ടില്ല. ഈ ന്യായവിലയും മറ്റും വയനാട്ടിൽ ലീ​ഗ് വാങ്ങിയ സ്ഥലത്തും പ്രായോ​ഗികമാക്കണം. 35,000 രൂപ സെന്റിന് വിലയുള്ള സ്ഥലമാണ് 1,22,000 രൂപയ്ക്ക് വാങ്ങിയത്.