നിലവാരമുള്ള നടൻമാരുടെ സിനിമ പോലും തുടങ്ങുന്നത് മദ്യപിക്കുന്ന സീനിൽ; സെൻസർ ബോർഡിലുള്ളവരും മദ്യപിച്ചിരുന്നാണ് സെൻസറിങ് നടത്തുന്നത്: മുൻ മന്ത്രി ജി സുധാകരൻ

Spread the love

സിനിമകളിൽ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്, സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നല്‍കുന്നുണ്ടെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ

സെൻസർ ബേർഡിലുള്ളവരും മദ്യപിച്ചിരുന്നാണ് സെൻസറിങ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.  ഹരിപ്പാട് ടെമ്ബിള്‍സിറ്റി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരൻ.

സിനിമകളുടെ തുടക്കം തന്നെ മദ്യപാനമാണ്. മോഹൻലാല്‍ അടക്കമുള്ളവർ സിനിമ തുടങ്ങുമ്പോൾ മദ്യപിക്കുന്ന സീൻ ആണ് കാണിക്കുന്നത്.  തുടക്കത്തില്‍ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെൻസർ ബോർഡിന് പറയാൻ കഴിയുമല്ലോയെന്നും അവരും മദ്യപിച്ചാണ് ഇത് കാണുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. സിനിമ നിർമിച്ചവർ അവർക്ക് കുപ്പി വാങ്ങിക്കൊടുക്കും. കൈയ്യില്‍ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാർട്ടിയുടെ ആളുകളുമായവർ സെൻസർ ബോർഡിലുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇത്തരത്തില്‍ ആലപ്പുഴയിലുള്ളവരെ തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group