
ആളുകൾ ഇഎംഐ ഉപയോഗിച്ച് ഫോൺ വാങ്ങുക എന്നത് ഇന്ന് സർവ്വസാധാരണമാണ്. എന്നാൽ നമ്മൾ വാങ്ങിയ ഫോൺ ഒരു തവണ ഇഎംഐ അടവ് മുടങ്ങിയാൽ ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ലോക്ക് ആയി പോയാലോ, എന്തു ചെയ്യും? ഇങ്ങനെ ക്രെഡിറ്റിൽ വാങ്ങിയ ഫോൺ റിമോട്ട് ആയി ലോക്ക് ചെയ്യാൻ അനുവദിക്കാൻ റിസർവ് ബാങ്ക് പദ്ധതിയിടുന്നതായി പുതിയ റിപ്പോർട്ട്.
കിട്ടാകടം പെരുകുന്നത് തടയാൻ വേണ്ടിയാണ് ആർ ബി ഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള തീരുമാനം ഉപഭോക്താക്കളുടെ അവകാശങ്ങൾ ബാധിക്കുമോയെന്ന ആശങ്കയും ഒരേസമയം ഉയരുന്നുണ്ട്. ഈ രീതി ഉപയോഗിച്ചിരുന്ന വായ്പാദാതാക്കളോട് അത് അവസാനിപ്പിക്കാൻ കഴിഞ്ഞ വർഷം ആർ ബി ഐ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ധനകാര്യ സ്ഥാപനങ്ങളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം, വീണ്ടും ഇത് പ്രാവർത്തികമാക്കാൻ ആർബിഐ അനുമതി നൽകിയിരിക്കുകയാണ്. ഇങ്ങനെ വായ്പാ സ്ഥാപനങ്ങൾക്ക് റിമോട്ട് ലോക്ക് ചെയ്യുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഫെയർ പ്രാക്ടീസസ് കോഡ് അപ്‌ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉപയോക്താക്കളുടെ ഡാറ്റ, സ്വകാര്യത, അവകാശങ്ങൾ എന്നിവയെ പറ്റിയുള്ള ആശങ്ക സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. ഹോം ക്രെഡിറ്റ് ഫിനാൻസിന്റെ 2024 ലെ പഠനമനുസരിച്ച്, ഇന്ത്യയിൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ മൂന്നിലൊന്നിൽ കൂടുതൽ ഇ എം ഐ ഉപയോഗിച്ചാണ് വാങ്ങുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോക്താവിന്റെ സമ്മതത്തോടെയാകും ഫോൺ വാങ്ങുമ്പോൾ ഇത്തരത്തിലുള്ള റിമോട്ട് ലോക്കിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയെന്നും ഇഎംഐ കൃത്യസമയത്ത് അടയ്ക്കുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും. ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റകളിലേയ്ക്ക് ഇത്തരം ആപ്പുകൾക്ക് ആക്സസ് ഉണ്ടാകുകയില്ലെന്നുമാണ് ഇതിനെ പിന്തണക്കുന്ന ചില വിദഗ്ദർ അഭിപ്രായപ്പെട്ടു.