പുതുവത്സര സമ്മാനം; മലപ്പുറം കുറ്റിപ്പുറം റോഡ് നവീകരണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Spread the love

മലപ്പുറം: കുറ്റിപ്പുറം റോഡിലെ നവീകരണ പ്രവൃത്തികള്‍ എത്രയും വേഗം പൂർത്തിയാക്കി പുതുവത്സര സമ്മാനമായി ജനങ്ങള്‍ക്ക് സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

പുഴയ്ക്കലില്‍ കെ എസ് ടി പി റോഡ് നിർമാണ പ്രവൃത്തികള്‍ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രവൃത്തിയില്‍ ഒട്ടനവധി പ്രതിബന്ധങ്ങളുണ്ടായിരുന്നു. അവയെല്ലാം നീക്കി പ്രവൃത്തി കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്. വേഗത്തില്‍ത്തന്നെ പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഇത് തൃശൂർ ജില്ലയ്ക്ക് മാത്രമല്ല, മലബാറിനാകെ ഗുണപരമാകുന്ന പ്രവൃത്തിയാണ്. ആ നിലയില്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. പ്രവൃത്തി കൃത്യമായി നിരീക്ഷിച്ച്‌ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി