
പാലക്കാട് : അലനല്ലൂരിൽ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു വീട്ടമ്മ മരിച്ചു. മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം സ്വദേശി സലീന(46)യാണ് മരിച്ചത്.
ബൈക്കോടിച്ചയുടെ മകൻ മുഹമ്മദ് ഷമ്മാസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അലനല്ലൂർ സ്കൂൾപ്പടിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
നായ ബൈക്കിന് കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്ന് സെലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സെലീനയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group