
ഭോപ്പാൽ: ഇൻഡോറിലെ ശിവസിറ്റിയിൽ വളർത്തുനായയ്ക്ക് അയല്‍ക്കാരന്റെ പേരിട്ടയാള്‍ അറസ്റ്റില്‍. അയല്‍ക്കാരായ വീരേന്ദ്ര, കിരണ്‍ ശർമ എന്നിവരുമായുള്ള തർക്കത്തെ തുടർന്നാണ് ഭൂപേന്ദ്ര സിംഗ് തൻ്റെ വളർത്തുനായയ്ക്ക് ‘ശർമാജി’ എന്ന പേരിട്ടത്.
തുടർന്ന് നായയുടെ പേരിനെ ചോദ്യം ചെയ്ത കിരണ്‍ ശർമയും ഭൂപേന്ദ്രയുമായുള്ള തർക്കം സംഘർഷത്തില്‍ കലാശിച്ചു.
സംഘർഷത്തിനിടെ ഭൂപേന്ദ്രയും മറ്റുരണ്ടുപേരും ചേർന്ന് വീരേന്ദ്രയെയും കിരണ്‍ ശർമയെയും മർദ്ദിക്കുകയും ഇരുവർക്കും പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ ദമ്പതികൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പിന്നാലെ രാജേന്ദ്ര നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


