
ഡല്‍ഹി: ഹൈക്കോടതിയിലേക്ക് അറ്റൻഡന്റ് റിക്രൂട്ട്‌മെന്റിന് സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം. ഡല്‍ഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന് കീഴിലാണ് നിയമനം നടക്കുക.
പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി കോർട്ട് അറ്റൻഡന്റ്, റൂം അറ്റൻഡന്റ്, സെക്യൂരിറ്റി അറ്റൻഡന്റ് ഒഴിവുകളാണുള്ളത്.
അവസാന തീയതി: സെപ്റ്റംബർ 24

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
ഡല്‍ഹി ഹൈക്കോടതി അറ്റൻഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 334.
കോർട്ട് അറ്റൻഡന്റ് = 295 ഒഴിവ്
കോർട്ട് അറ്റൻഡന്റ് (S) = 22 ഒഴിവ്
കോർട്ട് അറ്റൻഡന്റ് (L) = 01 ഒഴിവ്
റൂം അറ്റൻഡന്റ് (H) = 13 ഒഴിവ്
സെക്യൂരിറ്റി അറ്റൻഡന്റ് = 03 ഒഴിവ്
പ്രായപരിധി
18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവർക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
കോർട്ട് അറ്റൻഡന്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
കോർട്ട് അറ്റൻഡന്റ് (S)
കോർട്ട് അറ്റൻഡന്റ് (L)
റൂം അറ്റൻഡന്റ് (H)
സെക്യൂരിറ്റി അറ്റൻഡന്റ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. അതുമല്ലെങ്കില്‍ ഐ.ടി.ഐ വിജയിച്ച സർട്ടിഫിക്കറ്റ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവല്‍ 3, ഗ്രൂപ്പ് സി ശമ്പളമാണ് ലഭിക്കുക.
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷി, വിമുക്ത ഭടൻമാർ എന്നിവർക്ക് അപേക്ഷ ഫീസ് ആവശ്യമില്ല.
അപേക്ഷ
യോഗ്യരായവർ ഡല്‍ഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് ഹൈക്കോടതി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീർക്കുക.
അപേക്ഷ: https://delhihighcourt.nic.in/web/job-openings