ഗണേശ വിഗ്രഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം; ഒട്ടേറെപ്പേർക്ക് ഗുരുതര പരുക്ക്

Spread the love

ബെംഗളൂരു:കർണാടകയിൽ ഹാസനിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി എട്ടു പേർ മരിച്ചു. 20ൽ അധികം പേർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ ഹാസനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാൻ ഇടയുണ്ട്. ഇന്നലെ രാത്രി ഹൊളെ നരസിപ്പുര ഹൊസഹള്ളിക്ക് സമീപം ആയിരുന്നു അപകടം. വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ ഡിജെ സംഘത്തിന് നേർക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.

അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ ട്രക്ക് അമിത വേഗത്തിലാണ് സ്ഥലത്ത് എത്തിയതെന്ന് കാണാം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group