
വയനാട് : വയനാട്ടിലെ സുഗന്ധഗിരിയില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി.
സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിനെതിരെയാണ് ആരോപണം. രാത്രിയില്‍ ഓഫിസില്‍ നിന്ന് ഇറങ്ങിയോടിയാണ് വനിതാ ഉദ്യോഗസ്ഥ രക്ഷപ്പെട്ടത്.
ഈ സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പിന്റെ ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റി.
കൂടാതെ വനിതാ ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഒരു സ്ത്രീയെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതിനെക്കുറിച്ചും സംശയങ്ങളുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.