
ആർപ്പൂക്കര: മെഡിക്കൽ കോളേജ് ഒ.പികളിലെത്തുന്ന രോഗികളിൽ ജീവനക്കാരുടെ ബന്ധുക്കൾക്കും മറ്റും മുൻഗണന.ഇതോടെ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ഗുരുതര രോഗ ബാധിച്ച രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ്.
ഏറ്റുമാനൂർ എം.എസ്.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും എം.എസ്.എഫ്ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് സഹീദ് മാനത്തുകാടൻ പറഞ്ഞു.
നിരവധി രോഗികൾ മണിക്കൂറുകളോളം ഡോക്ടറെ കാണാൻ ചീട്ടുമെടുത്ത് കാത്ത് നിൽക്കുമ്പോഴാണ് ഇത്തരം പിൻവാതിൽ ചികിത്സകൾ നടക്കുന്നത്. കാർഡിയോളജി വിഭാഗത്തിലടക്കം നേഴ്സുമാരും, ജീവനക്കാരും ബന്ധുക്കളെയും നാട്ടുകാരെയും സഹായിക്കാൻ ഇറങ്ങുമ്പോൾ ഇതര ജില്ലകളിൽ നിന്ന് മണിക്കൂറുകളോളം സഞ്ചരിച്ച് മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾ ഇവിടെ അവഗണന നേരിടുന്ന അവസ്ഥയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് അധികൃതരും , ഭരണ സംവിധാനങ്ങളും ഇത്തരം പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു