
നമ്മുടെ ഭക്ഷണ ശീലത്തിൽ ഒഴിച്ചുകൂടാനാകാത്ത പച്ചക്കറികളിൽ ഒന്നാണ് സവാള. സവാളയിടാത്ത ഭക്ഷണങ്ങള്‍ നമുക്ക്, പ്രത്യേകിച്ചും മലയാളികള്‍ക്ക് കുറവാണ് അല്ലെ.അതുകൊണ്ട് തന്നെ നമ്മുടെ വീടുകളില്‍ വാങ്ങുന്ന പച്ചക്കറികളില്‍ ദിവസവും വാങ്ങികൊണ്ടിരിക്കുന്നതും കൂടുതല്‍ വാങ്ങുന്നതും സവാള തന്നെയാകും. എന്നാല്‍ ഈ സവാള വാങ്ങുമ്പോൾ അതിന്റെ പുറംന്തൊലിയിൽ കറുത്ത പൊടി ഉണ്ടാകുന്നത് നമ്മള്‍ പലപ്പോഴായി ശ്രദ്ധിച്ചിട്ടുണ്ടാകും അത് കാര്യമാക്കാതെ കഴുകി മുറിച്ച് ഉപയോഗിക്കുകയും ചെയ്യും. എന്നാൽ എപ്പോഴെങ്കിലും ഇത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇത് ആരോഗ്യത്തിന് എന്തെങ്കിലും ദോഷം ചെയ്യുന്നവയാണോ അല്ലയോ എന്നറിയാമോ? നോക്കാം:-
ഇത് ഒരു തരത്തിലുള്ള ഫംഗസ് ആണ്. ഈര്‍പ്പമുള്ള ചുറ്റുപാടില്‍ വളരുന്ന ആസ്‌പെര്‍ജില്ലസ് നൈഗെര്‍ എന്ന ഫംഗസാണ് ഈ കറുത്ത നിറത്തിൽ കാണപ്പെടുന്ന പൊടി. പ്ലാസ്റ്റിക് സഞ്ചികളിലോ വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലോ സൂക്ഷിക്കുമ്പോഴാണ് ഈ കറുത്ത പൊടി സവാളയില്‍ രൂപപ്പെടുന്നത്. എന്നാല്‍ ഇത് സവാളയുടെ പുറത്തെ പാളിയിലാണ് എന്നത് കൊണ്ടും ആ പാളികള്‍ നമ്മള്‍ ഉരിഞ്ഞു കളയുന്നതുകൊണ്ടും വലിയ പ്രശ്നങ്ങള്‍ നമുക്ക് ഒഴിവാക്കാം. ഇങ്ങനെ പൊടി കാണുന്ന സവാള വൃത്തിയാക്കിയതിന് ശേഷം നല്ല രീതിയില്‍ കഴുകി വേണം ഉപയോഗിക്കാൻ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
സവാളയുടെ മുകളിലെ തൊലിയില്‍ കാണപ്പെടുന്ന ഇവ അകത്തേക്ക് ബാധിക്കാന്‍ സാധ്യത തുടക്കത്തില്‍ കുറവാണ്. എന്നാല്‍ പ്രതിരോധ ശക്തി കുറവുള്ള, ശ്വാസകോശ സംബന്ധമായ അസുഖമുള്ള, ആസ്തമയുള്ള ആളുകള്‍ ഈ സവാള ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടാതെ ഫംഗസ് കാണപ്പെടുന്നതിനൊപ്പം സവാള ചീയുകയും മണം വരികയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് ഉത്തമം.ഈ ഫങ്കസ് ബാധ തടയാനായി പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കാതെ ഇരിക്കുക. കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും പാസ്റ്റിക് ബോക്‌സുകളിലും തുറന്ന് വച്ച സൂക്ഷിക്കുന്നതാണ് നല്ലത്. സവാള അന്നന്നത്തെ ആവശ്യത്തിനുള്ളത് മാത്രം വാങ്ങി ഉപയോഗിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി.

Whatsapp Group 1 | Whatsapp Group 2 |Telegram Group