വിജയ് ആഴ്ചയിൽ ഒരിക്കൽ മാത്രം പുറത്തിറങ്ങുന്ന നേതാവ്; പിന്നെ എങ്ങനെ ടിവികെ പാർട്ടി ഡിഎംകെയ്ക്ക് ബദലാകും?: ബിജെപി നേതാവ് കെ അണ്ണാമലൈ

Spread the love

ആഴ്ചയിൽ ഒരിക്കൽ മാത്രം രാഷ്ട്രീയമായി സജീവമാകുന്ന വിജയ്ക്ക് തന്റെ പാർട്ടിയായ ടിവികെ ഡിഎംകെയ്ക്ക് ബദലാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ. രാഷ്ട്രീയത്തിന് 24 മണിക്കൂറും ഊർജ്ജസ്വലത ആവശ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വർഷം മുഴുവനും കളത്തില്‍ സജീവമായി പ്രവർത്തിക്കുന്ന നേതാക്കളും കേഡർമാരും ഉള്‍പ്പെടുന്ന ബിജെപിക്ക് മാത്രമേ ഡിഎംകെയ്ക്ക് ബദല്‍ നില്‍ക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

പ്രതിപക്ഷ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി പോലും സംസ്ഥാനമെമ്ബാടും സജീവമായി സഞ്ചരിക്കുന്നു, വിവിധ ജില്ലകളിലെ റാലികളെ അഭിസംബോധന ചെയ്യുന്നു.വിജയ് വാരാന്ത്യങ്ങളില്‍ മാത്രമേ സജീവമാകൂ. രാഷ്ട്രീയത്തെ ഗൗരവമായി കാണുകയും ദിവസവും സ്വയം ഇടപെടുകയും വേണമെന്ന് അണ്ണാമലൈ കൂട്ടി ചേർത്തു.