വിസ്മയ കാഴ്ചകൾ ഒരുക്കി അയ്മനം ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കമായി:ജലയാത്ര, കയാക്കിങ്, കുട്ടവഞ്ചി യാത്ര, ശിക്കാരി വള്ളയാത്ര, നാടൻ ഭക്ഷ്യമേള, വലവീശൽ മത്സരം, ചൂണ്ടയിടീൽ മത്സരം, ഫോട്ടോ ഷൂട്ട് , ഓലമെടയൽ മത്സരം, കക്കാകളി, പകിടകളി എന്നിവയും വനിതകൾക്ക് പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

Spread the love

അയ്മനം: അയ്മനം ഗ്രാമം ആഘോഷ തിമിർപ്പിലാണ്. അയ്മനം ആമ്പൽ ഫെസ്റ്റിന് ഇന്നു.തുടക്കമായി. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നയന മനോഹര കാഴ്ചാ വിരുന്നൊരുക്കി ഒട്ടുമിക്ക പാടശേഖരങ്ങളും ആമ്പൽപുക്കളാൽ പരവതാനിവിരിച്ചിരിക്കുകയാണ്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ, കുമരകം

പഞ്ചായത്തിലെ പത്തുപങ്ക്, അയ്മനം പഞ്ചായത്തിലെ പുത്തൂക്കരി എന്നി പാടശേഖരങ്ങൾ ആമ്പൽ പുക്കൾ കൊണ്ട് വിസ്മയ വസന്തം തീർത്തിരിക്കുകയാണ്. തിരുവോണ നാളുകളിൽ മലരിക്കലിലും പത്തുപങ്കിലുമുണ്ടായ സന്ദർശക പ്രവാഹം ഈ വിസ്മയ പൂക്കണി എത്രകണ്ട്ആകർഷകമാണെന്നതിന്റെ നേർ കാഴ്ചയായിരുന്നു.
അയ്മനം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പുത്തൂക്കരി പാടത്ത് ആമ്പൽ പൂത്തുലഞ്ഞതോടെ കാ ഴ്ചയുടെയും ആസ്വാദനത്തിന്റെയും പുതിയ ദൃശ്യം ഒരുക്കുകയാണ്.

നയനാനന്ദ കാഴ്ചയെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം സന്ദർശകർ എത്തിത്തുടങ്ങിയതോടെ സജീകരണങ്ങൾ ഒരുക്കുന്ന തിരക്കിലാണിപ്പോൾ നാട്ടുകാർ. ഇന്നു മുതൽ14 വരെയാണ് ആമ്പൽ ഫെസ്റ്റ്. അയ്മനം പഞ്ചായത്ത് റെസിഡൻസ് അസോസിയേഷനുകൾ, പാടശേഖര സമിതികൾ, ഉത്തരവാദിത്ത ടൂറിസം മിഷൻ, അരങ്ങ് സാംസ്കാരിക കൂട്ടായ്മ അയ്മനംപഞ്ചായത്ത് എന്നിവർ ചേർന്നാണ് ഫെസ്റ്റ് സം ഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ മന്ത്രി വി എൻ വാസവൻ ഫെസ്റ്റ്ഉദ്ഘാടനം നിർവഹിച്ചു. ഫെസ്റ്റിന്റെ ഭാഗമായി നാടൻ കലാകായിക മത്സരങ്ങൾ, ജലയാത്ര, കയാക്കിങ്, കുട്ടവഞ്ചി യാത്ര, ശിക്കാരി വള്ളയാത്ര, നാടൻ ഭക്ഷ്യമേള, വലവീശൽ മത്സരം, ചൂണ്ടയിടീൽ മത്സരം, ഫോട്ടോ ഷൂട്ട് ഓലമെടയൽ മത്സരം, കക്കാകളി, പകിടകളി എന്നിവയും വനിതകൾക്ക് പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന
യോഗത്തിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് കരീമഠം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി . ബിന്ദു, മിനി ബിജു,കെ.ആർ.ജഗദീഷ് കെ. ദേവകി, രതീഷ് വാസു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.