രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വഷളാക്കിയത് വി.ഡി.സതീശനാണന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി മൊഴി നല്‍കിയ ജീന സജി:ജീന സജി യൂത്ത് കോൺഗ്രസ് ഭാരവാഹിയല്ല: പിന്നിൽ ഡിവൈഎഫ്ഐ എന്ന് യൂത്ത്കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം .

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി മൊഴി നല്‍കിയ ജീന സജി വി.ഡി. സതീശനെതിരെ വീണ്ടും രംഗത്ത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം വഷളാക്കിയത് സതീശനാണ്. പാർട്ടിക്കുള്ളില്‍ തീർക്കാമായിരുന്ന വിഷയം അലങ്കോലമാക്കിയത് വി.ഡി. സതീശനാണെന്നും ജീന ആരോപിക്കുന്നു. രാഹുലിനൊപ്പമാണ് താനെന്നും, പക്ഷെ ഇനി പോരാടാനില്ലെന്നും ജീന പറഞ്ഞു.

“ജീന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകയെന്ന വാർത്ത അടിമുടി വ്യാജം”; സംഘടനയുടെ ഭാരവാഹി ചമഞ്ഞ് വ്യാജ പരാതി നല്‍കിയത് ആള്‍മാറാട്ട കുറ്റമെന്ന് സംഘടന
രാഹുലിന് എതിരായ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നായിരുന്നു ജീന സജി തോമസിൻ്റെ വാദം. ഇതില്‍ വി.ഡി. സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും പങ്ക് അന്വേഷിക്കണമെന്നും ജീന സജി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് എത്തിയായിരുന്നു വനിതാ നേതാവ് മൊഴി നല്‍കിയത്.
അതേസമയം, രാഹുലിന് അനുകൂലമായി മൊഴി നല്‍കിയ ജീനയ്ക്ക് സംഘടനയുമായി ബന്ധമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീന സജി യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹി എന്ന വാർത്ത അടിമുടി വ്യാജമാണെന്നും സംഘടനയുടെ ഭാരവാഹി ചമഞ്ഞ് വ്യാജ പരാതി നല്‍കിയത് ആള്‍മാറാട്ട കുറ്റമാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. സംഭവത്തില്‍ ജീന സജി തോമസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയുട്ടുണ്ട്.
ആരാണ് ജീന? രാഹുലിന് അനുകൂലമായി മൊഴി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിത നേതാവിനെ തിരഞ്ഞ് കോണ്‍ഗ്രസ്

നിലവില്‍ കാനഡയില്‍ നഴ്സായി ജോലി ചെയ്യുകയാണ് ജീന. ഇവർ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി അല്ലെന്ന് സംസ്ഥാന നേതൃത്വവും കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കറും വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്‌ഐ കേന്ദ്രങ്ങളില്‍ നിന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ജീനാ സജി തോമസിന്റെ പരാതി എന്നാണ് യൂത്ത് കോണ്‍ഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിലപാട്.
ഇതിനിടെ തിരുവല്ല മുത്തൂർ സ്വദേശിയായ ജീന സജി തോമസ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്നുള്ള എഫ്‌ഐആറും പുറത്തുവന്നിരുന്നു.

കാനഡയില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി ബിജോ ജോണില്‍ നിന്നും സഹോദരിയില്‍ നിന്നും 13 ലക്ഷത്തില്‍ അധികം രൂപ തട്ടിച്ചെന്നാണ് കേസ്. 2021ല്‍ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ജീന സജിയുടെ വസ്തു കണ്ടുകെട്ടിയിരുന്നു