കോട്ടയം മത്സര വള്ളംകളി സെപ്റ്റംബർ 27 ന് : ചാമ്പ്യൻസ് ബോട്ട് ലീഗിനായി താഴത്തങ്ങാടി ഒരുങ്ങുന്നു: പ്രവർത്തന ഉത്ഘാടനം മന്ത്രി വി എൻ .വാസവൻ ഇന്ന് നിർവഹിക്കും

Spread the love

കോട്ടയം : 124-ാമത് കോട്ടയം താഴത്തെങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 27 ശനിയാഴ്ച നടക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാമത്തെ വേദിയാണ് താഴത്തെങ്ങാടി.

നെഹ്‌റു ട്രോഫിയിൽ ആദ്യ സ്ഥാനക്കാരായ 9 ചുണ്ടൻ വള്ളങ്ങൾ ചാമ്പ്യൻസ് ബോട്ട് ലീഗിനായി അണിനിരക്കും. വള്ളംകളിയുടെ പ്രവർത്തനങ്ങൾ ഇന്ന് വൈകുന്നേരം 6

മണിക്ക് മന്ത്രി വി. എൻ. വാസവൻ കോട്ടയം വെസ്റ്റ്‌ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ചു ഉത്ഘാടനം ചെയ്യും. വള്ളംകളിയുടെ ഫണ്ട്‌ ഉത്ഘാടനകർമ്മം തിരുവഞ്ചൂർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാകൃഷ്ണൻ എം. എൽ. എ. നിർവഹിക്കും. ചെറു വള്ളങ്ങളുടെ രജിസ്ട്രേഷൻ ഞായറാഴ്ച 12 മണിക്ക് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐ. എ. എസ്. നിർവഹിക്കും.

രജിസ്ട്രേഷൻ 21 ന് അവസാനിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിലേക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു