
പുതുപ്പള്ളി: മോഷ്ടാക്കളുടെ ശല്യത്തില്‍ വലഞ്ഞ് പുതുപ്പള്ളിക്കാര്‍. കഴിഞ്ഞ ദിവസം വൈകിട്ട് കവലയിലെ ബേക്കറിയില്‍ ജോലി ചെയ്യുന്ന തച്ചകുന്ന് കീഴാറ്റില്‍ ജയന്തി ജയമോന്റ മാല പിടിച്ച് പറിച്ച് കൊണ്ട് പോയിരുന്നു.
പുതുപ്പള്ളി കവലയ്ക്ക് സമീപം നാരകത്തോട് റോഡില്‍ വച്ചാണ് സംഭവം നടന്നത്.
കവലയിലെ ബേക്കറിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലോട്ട് നടന്ന് പോകുമ്പോള്‍
ഏകദേശം 22-25 നോട് അടുത്ത് പ്രായം ഉള്ള ചെറുപ്പക്കാരനാണ് പുറകില്‍ നിന്ന് നടന്ന് വന്ന് മാല പൊട്ടിച്ച് ഓടിയത് പോലിസില്‍ പരാതി കൊടുത്തതിന്‍ പ്രകാരം പോലിസ് സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. പ്രദേശത്തെ സി.സിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തിടെയാണ് പുതുപ്പള്ളിയില്‍ നിന്നു മോഷണം പോയ സ്‌കൂട്ടര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂട്ടറില്‍ പെട്രോള്‍ തീർന്നതോടെ ഉപേക്ഷിച്ച് പോവുകയായിരുന്നു.