
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിനുമുന്നിലുള്ള ദ്വാരപാലകശില്പങ്ങളിലെ കവചങ്ങളില്‍ സ്വർണംപൂശി കേടുപാടുകള്‍ തീർക്കുന്ന ജോലി തുടങ്ങിയെന്നും അതുപൂർത്തിയാകാതെ ഉടൻ അവ തിരിച്ചെത്തിക്കാനാവില്ലെന്നും തിരുവിതാംകൂർ ദേവസ്വംബോർഡ്.
സ്വർണപ്പാളികള്‍ ഉടൻ തിരികെ എത്തിക്കണമെന്ന ഉത്തരവില്‍ ഭേദഗതിയാവശ്യപ്പെട്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പുനഃപരിശോധനാ ഹർജിയിലൂടെയാണിക്കാര്യം വ്യക്തമാക്കിയത്. ഹർജി വെള്ളിയാഴ്ച ദേവസ്വംബെഞ്ച് പരിഗണിക്കും.
ചെെന്നെയിലാണ് ഇതിന്റെ ജോലി നടക്കുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ‘ പറഞ്ഞു. സന്നിധാനത്തുവെച്ച് ഇലക്‌ട്രോപ്ളേറ്റിങ് നടത്താൻ കഴിയാത്തതിനാലാണ് ചെന്നൈയിലെ സ്ഥാപനത്തില്‍ കൊണ്ടുപോയത്. ഇക്കാര്യം അറിയിച്ചാണ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കിയതെന്നും പ്രശാന്ത് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോർഡ് മഹാ അപരാധം ചെയ്തെന്ന പ്രചാരണം ഖേദകരവും നിർഭാഗ്യകരവുമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കവചങ്ങളുടെ കേടുതീർക്കണമെന്ന് 2023 മുതല്‍ ദേവസ്വംതന്ത്രിമാരുടെ ആവശ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തിരുവാഭരണം കമ്മിഷണറെ ദേവസ്വംബോർഡ് ചുമതലപ്പെടുത്തിയത്.
പുറത്ത് കൊണ്ടുപോവേണ്ടെന്ന് തന്ത്രി പറഞ്ഞെന്ന് വിവരം
ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ സ്വർണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നതായി വിവരം. ദേവസ്വം ജീവനക്കാരില്‍ ചിലരാണ് ഈ വിവരം പങ്കുവെച്ചത്. എന്നാല്‍, അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. അദ്ദേഹം തന്ത്രിയായിരുന്ന കാലയളവിലായിരുന്നു ഇത്തരമൊരു അഭിപ്രായം ദേവസ്വം ഉദ്യോഗസ്ഥരില്‍ ചിലർ ചോദിച്ചിരുന്നത്.
അദ്ദേഹത്തിന്റെ ഒരുവർഷ കാലയളവിനുശേഷം കർക്കടകം 31 ആയ ഓഗസ്റ്റ് 16-ന് വൈകീട്ട് അഞ്ചിന് ചിങ്ങമാസപൂജകള്‍ക്ക് നട തുറന്നതുമുതല്‍ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. കണ്ഠര് മഹേഷ് മോഹനരില്‍നിന്നാണ് പാളിയുടെ പണികള്‍ക്കുള്ള അനുജ്ഞ ദേവസ്വംബോർഡ് വാങ്ങിയത്.
രാജീവരുടെ കാലാവധി തീരുന്നതിന് രണ്ടുമാസംമുൻപാണ് ചില ഉദ്യോഗസ്ഥർ വിഷയം സംസാരിച്ചത്. എന്നാല്‍, ദ്വാരപാലകർ ക്ഷേത്രത്തിന്റെ ചൈതന്യത്തിന്റെ ഭാഗമാണെന്നും പുറത്തുകൊണ്ടുപോകുന്നത് ഉചിതമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1998-ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവില്‍ വഴിപാടായി സ്വർണംപൂശിയപ്പോള്‍, അതിന്റെ ജോലികള്‍ നടന്നത് സന്നിധാനത്തുവെച്ചായിരുന്നു. 2017-ല്‍ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചപ്പോഴും ചെമ്പുപറകള്‍ സ്വർണംപൂശിയത് സന്നിധാനത്തുവെച്ചായിരുന്നു.
2019-ലാണ് ദ്വാരപാലകശില്പങ്ങളില്‍ സ്വർണംപൂശിയ ചെമ്പുപാളികള്‍ പിടിപ്പിച്ചത്. ബെംഗളൂരുവിലെ മലയാളിഭക്തന്റെ വഴിപാടായിട്ടായിരുന്നു അത്. ശില്പരൂപത്തിലുള്ള അച്ചുകളില്‍ ചെമ്പ് ഉരുക്കിയൊഴിച്ചാണ് പാളികളുണ്ടാക്കിയത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തില്‍ ചെമ്പുപാളികള്‍ കൊണ്ടുപോയാണ് സ്വർണംപൂശിയത്.
പാളികളിലുള്ളത് 400 ഗ്രാംസ്വർണം
കേടുപാടുകള്‍ തീർക്കാൻ ചെന്നൈയില്‍ കൊണ്ടുപോയ പാളികളിലുള്ളത് 400 ഗ്രാം സ്വർണം. സ്വർണം, രാസലായനിയില്‍ ലയിപ്പിച്ചാണ് വേർതിരിക്കുന്നത്. വേർതിരിച്ചെടുക്കുന്ന സ്വർണത്തില്‍ കുറവുണ്ടെങ്കില്‍ അത് വാങ്ങിനല്‍കാമെന്ന് വഴിപാടുകാരൻ ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
ഇവർ ദ്വാരപാലകർ
ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമായുള്ളത് ക്ഷുരികാപാണി, ഖഡ്ഗ ഹസ്തൻ എന്നീ പേരുകളിലുള്ള ദ്വാരപാലകരാണ്. ധർമശാസ്താവിന്റെ കാവല്‍ക്കാരാണിവർ.
[10:32 am, 12/9/2025] [email protected]: Shared Via Malayalam Editor : http